mathrubhumi.com – ഡച്ച് connection

ഡച്ച് connection

നെതർലൻഡ്‌സിലെ ഇന്ത്യൻ അംബാസഡർ വേണു രാജാമണി എഴുതിയ 'India and The Netherlands - Past, Present & Future' എന്ന പുസ്തകം നൂറ്റാണ്ടുകൾക്കുമു​േമ്പ ബാന്ധവത്തിലുള്ള രണ്ടു രാജ്യങ്ങൾക്കുമധ്യേ പണിത പുതിയ പാലമാണ്. റെംബ്രാൻഡിനെക്കുറിച്ചും ടാറ്റ ഗ്രൂപ്പിനെക്കുറിച്ചും ഒരുപോലെ അനായാസമായി എഴുതാൻ ഗ്രന്ഥകാരന് സാധിക്കുന്നു റൂഡ് ഗള്ളിറ്റിനും വാൻബാസ്റ്റനും യൊഹാൻ ക്രൈഫിനും മുമ്പ് കേട്ട ഒരു ഡച്ച് പേര് ക്യാപറ്റൻ ഡിലനോയിയുടേതായിരുന്നു. ആദ്യം പറഞ്ഞ മൂന്നു പേരും എണ്ണംപറഞ്ഞ ഫുട്‌ബോൾ കളിക്കാരാണ്.